ഇന്ത്യയുടെ കയറ്റുമതി 36,000 കോടി കടന്നു; 6 ശതമാനം വർധനയെന്ന് പിയൂഷ് ഗോയൽ

ഇന്ത്യയുടെ കയറ്റുമതി 6 ശതമാനം ഉയർന്നെന്ന് വാണിജ്യ,വ്യവസായ മന്ത്രി പിയൂഷ് ഗോയൽ

author-image
Lekshmi
New Update
ഇന്ത്യയുടെ കയറ്റുമതി 36,000 കോടി കടന്നു; 6 ശതമാനം വർധനയെന്ന് പിയൂഷ് ഗോയൽ

ന്യൂഡൽഹി: ഇന്ത്യയുടെ കയറ്റുമതി 6 ശതമാനം ഉയർന്നെന്ന് വാണിജ്യ,വ്യവസായ മന്ത്രി പിയൂഷ് ഗോയൽ.2022-23 കാലയളവിൽ രാജ്യത്തിന്റെ കയറ്റുമതി 447 ബില്യൺ ഡോളറായി അതായത് ഏകദേശം 36000 കോടി രൂപ.പെട്രോളിയം,ഫാർമ,കെമിക്കൽസ്,മറൈൻ തുടങ്ങിയ മേഖലകളിലുണ്ടായ കയറ്റുമതിയിലെ വളർച്ചയാണ് വർദ്ധനവിന് കാരണമായത്.

രാജ്യത്തെ കയറ്റുമതി വളർച്ച റെക്കോർഡ് ഉയരത്തിലെത്തിയെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.അതേസമയം,2021-22 ലെ 613 ബില്യൺ ഡോളറിൽ നിന്ന് 2022-23 ൽ രാജ്യത്തിന്റെ ഇറക്കുമതി 16.5 ശതമാനം വർധിച്ച് 714 ബില്യൺ ഡോളറായി.

ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ഒരുമിച്ച് ഉയർന്നിട്ടുണ്ടെന്നും 2021-22 ലെ 676 ബില്യണിൽ നിന്ന് 2022-23 ൽ 14 ശതമാനം വർധിച്ച് 770 ബില്യൺ ഡോളറിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 770 ബില്യൺ ഡോളറിലെത്തി,മുൻ വർഷത്തേക്കാൾ 14 ശതമാനം വളർച്ച രേഖപ്പെടുത്തുകയും ചെയ്തു.

ഇന്ത്യയുടെ സേവന കയറ്റുമതിയും 2021-22 ലെ 254 ബില്യൺ ഡോളറിൽ നിന്ന് 2022-23 ൽ 27.16 ശതമാനം വർധിച്ച് 323 ബില്യൺ ഡോളറായി.ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്.

export india percent