ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യയില്‍ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനം ആരംഭിച്ചു

വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു ഉയര്‍ന്ന കരിയറിന് തുടക്കമിടാന്‍ സഹായിക്കുന്ന കോമേഴ്‌സ് പ്രൊഫഷണല്‍ പ്രോഗ്രാമുകളിലേക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യയില്‍ പ്രവേശനം ആരംഭിച്ചു.

author-image
Web Desk
New Update
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യയില്‍ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനം ആരംഭിച്ചു

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു ഉയര്‍ന്ന കരിയറിന് തുടക്കമിടാന്‍ സഹായിക്കുന്ന കോമേഴ്‌സ് പ്രൊഫഷണല്‍ പ്രോഗ്രാമുകളിലേക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യയില്‍ പ്രവേശനം ആരംഭിച്ചു. എ സി സി എ, സിഎ, സിഎംഎ യു എസ് എ, സിഎംഎ ഇന്ത്യ, സിഎസ് എന്നീ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് ആണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. പ്ലസ്ടു കഴിഞ്ഞവര്‍ക്കും ബിരുദധാരികള്‍ക്കുമായി പ്രത്യേക കോഴ്‌സുകള്‍ ലഭ്യമാണ്. +2 വിന് ശേഷം പ്രൊഫഷണല്‍ കോഴ്‌സ് പഠനം തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, അതത് കോഴ്‌സുകള്‍ക്കൊപ്പം, ബി.കോം, ബിബിഎ, ബി.വോക് എന്നീ ഡിഗ്രി കോഴ്‌സുകള്‍ ചെയ്യുവാനും അവസരം ഉണ്ട്.

ഇന്ത്യയിലും വിദേശത്തുമായി എണ്ണമറ്റ സ്വകാര്യ-പൊതുമേഖല വ്യവസായ, വാണിജ്യ സേവന സംരംഭങ്ങള്‍ കോമേഴ്‌സ് പ്രൊഫഷണല്‍സിനായി തൊഴില്‍ സാദ്ധ്യതകള്‍ തുറന്നിരിക്കുകയാണ്. ഇതിലേക്ക് കടക്കാനായി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കി ആഗോള തൊഴില്‍ വിപണിയുടെ അനന്ത സാധ്യതകളുടെ ഭാഗമാകാന്‍ ലക്ഷ്യയിലെ കോഴ്‌സുകള്‍ സഹായിക്കും. വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള, കോമേഴ്‌സ് മേഖലയിലെ ഏറ്റവും നൂതന പുരോഗതികളിലും നിപുണരായ അധ്യാപകര്‍ ലക്ഷ്യയിലെ ക്ലാസുകള്‍ നയിക്കുന്നു. ഒപ്പം കോമേഴ്‌സ് മേഖലയിലെ അതിവിദഗ്ധരുടെ പ്രത്യേക സെഷനുകളും അവരുമായി ആശയവിനിമയ അവസരങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. സമഗ്രമായ കോമേഴ്‌സ് പ്രൊഫഷണല്‍ കോഴ്‌സുകളിലൂടെ മികച്ച തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കോമേഴ്‌സ് പഠന കേന്ദ്രമായ ലക്ഷ്യ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു.

കഴിഞ്ഞ 12 വര്‍ഷമായി കോമേഴ്‌സ് പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു സ്ഥാപനമാണ് ലക്ഷ്യ. 50ല്‍ അധികം ഇന്റര്‍നാഷണല്‍ റാങ്കുകള്‍, 600ല്‍ അധികം ദേശിയ റാങ്കുകള്‍ എന്നീ അംഗീകാരങ്ങളാണ് ഇന്ത്യയിലെ ഏറ്റവും മികച്ച കോമേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയ ലക്ഷ്യയെ ജനപ്രിയമാക്കിയത്. വിദേശത്തും സ്വദേശത്തും ഉയര്‍ന്ന ശമ്പളത്തോടെ ജോലി ലഭിക്കാന്‍ സഹായിക്കു കോമേഴ്‌സ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ വളരെ കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നവയാണ്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ നിരവധി കോഴ്‌സുകള്‍ ഇപ്പോള്‍ ലക്ഷ്യ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സില്‍ ലഭ്യമാണ്. കോമേഴ്‌സില്‍ ഒരു കരിയര്‍ എന്നത് സുദൃഢവും സുരക്ഷിതവുമായ ഒരു ഭാവി ജീവിതം ഉറപ്പാക്കുന്നു. ആ സാധ്യതകളെ ലക്ഷ്യയിലെ പ്രൊഫഷണല്‍ കോമേഴ്‌സ് കോഴ്‌സുകളിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാം 9061277777. www.lakshyacommerce.com

 

 

kerala lakshya business. education