ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ്, ലക്ഷ്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദ്മശ്രീ മോഹന്‍ലാല്‍

ഇന്ത്യയിലെ ഫിനാന്‍സ് പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ്, ലക്ഷ്യക്കൊപ്പം കൈകോര്‍ത്ത് പദ്മശ്രീ മോഹന്‍ലാല്‍

author-image
Web Desk
New Update
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ്, ലക്ഷ്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദ്മശ്രീ മോഹന്‍ലാല്‍

കൊച്ചി: ഇന്ത്യയിലെ ഫിനാന്‍സ് പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ്, ലക്ഷ്യക്കൊപ്പം കൈകോര്‍ത്ത് പദ്മശ്രീ മോഹന്‍ലാല്‍. കഴിഞ്ഞ 12 വര്‍ഷമായി രക്ഷിതാക്കളും കുട്ടികളും ലക്ഷ്യയില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ലോകം ആദരിക്കുന്ന ജനകീയനായ മോഹന്‍ലാല്‍ ലക്ഷ്യക്കൊപ്പം യാത്ര ആരംഭിക്കുന്നത്.

രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന കോമേഴ്‌സ് പ്രൊഫഷണലുകളുടെ ആവശ്യം അനുദിനം വര്‍ദ്ധിച്ചുവരികയാണ്, വ്യാപാര വാണിജ്യ മുറ്റേത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍, കഴിവുള്ള സാമ്പത്തിക വിദഗ്ധരെ പുതുതലമുറയില്‍ നിന്ന് വാര്‍ത്തെടുക്കേണ്ടത് ഇന്ത്യയുടെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. കോമേഴ്‌സ് പഠന മേഖലയുടെ സാധ്യതകളെ സമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ ലക്ഷ്യ വഹിച്ച പങ്ക് ചെറുതല്ല, വിദ്യാര്‍ത്ഥികള്‍ പരീക്ഷകള്‍ പാസ്സ് ആവുന്നതിലും റാങ്ക് വാങ്ങുന്നതിലും ഉപരി ലക്ഷ്യ പ്രയത്‌നിക്കുന്നത് രാജ്യപുരോഗതിക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിലാണ്.

വരുന്ന മൂന്നു വര്‍ഷത്തിലേക്കുള്ള ലക്ഷ്യയുടെ പദ്ധതികള്‍ വളരെ വലുതാണ്, കോമേഴ്‌സ് പഠനത്തിന് വേറിട്ട ഒരു അധ്യായം തുറക്കുകയാണ് ഈ വര്‍ഷം മുതല്‍. ഇന്ത്യയിലെ അഞ്ച് മെട്രോ നഗരങ്ങളിലേക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യ കോമേഴ്‌സ് കോച്ചിങ് ക്ലാസുകള്‍ വ്യാപിപ്പിക്കും.

പുതിയ ലോകം കോമേഴ്‌സ് മേഖലക്ക് നല്‍കുന്ന പ്രാധാന്യം അഭിനന്ദനാര്‍ഹമാണ്, 'കോമേഴ്‌സ് ഈസ് എവെരിതിങ് ' എന്ന നിലയിലേക്ക് ലോകം മാറുകയാണ്. കോമേഴ്‌സ് മേഖലയുടെ ഉന്നമനത്തിനായുള്ള ഈ ഉദ്യമത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യക്കൊപ്പം ഞാനും യാത്ര ആരംഭിക്കുകയാണെന്ന് പദ്മശ്രീ മോഹന്‍ലാല്‍ പറഞ്ഞു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കോമേഴ്‌സ്, ലക്ഷ്യയില്‍ 2023 വര്‍ഷത്തിലേക്കുള്ള അഡ്മിഷനുകള്‍ ആരംഭിച്ചിരിക്കുന്നു. സി എ , എ സി സി എ , സി എം എ -യു എസ് എ , സി എം എ -ഇന്ത്യ , സി എസ് എന്നീ പ്രൊഫഷണല്‍ കോമേഴ്‌സ് കോഴ്‌സുകളില്‍ മികച്ച വിജയമാണ് ലക്ഷ്യയിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കുന്നത്. അതത് പരീക്ഷകളില്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ ഇന്ത്യക്ക് അകത്തും പുറത്തും മുന്‍നിര കമ്പനികളില്‍ ഉയര്‍ന്ന പദവിയില്‍ ജോലി നേടുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച അധ്യാപകരുടെ നേതൃത്വത്തില്‍ പഠനം പൂര്‍ത്തിയാക്കുന്ന ലക്ഷ്യയിലെ ഓരോ വിദ്യാര്‍ത്ഥിയും രാജ്യത്തിന് തന്നെ മുതല്‍ക്കൂട്ടാണ്.

business india kerala lakshya