ന്യൂഡൽഹി : ഇന്ത്യ അധികമുള്ള വൈദ്യുതി കയറ്റുമതി ചെയ്യുന്നതായി കേന്ദ്ര ഊര്‍ജമന്ത്രാലയം അറിയിച്ചു. വിതരണത്തിനായി പുതിയ ലൈന്‍ എടുക്കുന്നതിലൂടെ നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങിളിലേക്ക് കൂടുതല്‍ വൈദ്യുതി വില്‍ക്കാനാകും.
ഏപ്രില്‍ -ഫെബ്രുവരിയില്‍ ഇന്ത്യ 5798 മില്യന്‍ യൂണിറ്റ് വൈദ്യുതി വിറ്റു. ഇന്ത്യ ഭൂട്ടാനില്‍ നിന്ന് വാങ്ങിയതിനെക്കാള്‍ നാലു ശതമാനം കൂടുതലാണിത്.
പവര്‍ കട്ടുകള്‍ ഉണ്ടായ സാഹചര്യത്തില്‍ വൈദ്യുതി ഉല്‍പ്പാദനം കൂട്ടാനായി ഇന്ത്യ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തി.