തിരുവനന്തപുരം: രാജ്യത്തെ തപാല്‍വകുപ്പിന്റെ 164 വര്‍ഷത്തെ ചരിത്രത്തില്‍ സുപ്രധാന നാഴികക്കല്ലായ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ കേരളത്തിലെ പ്രവര്‍ത്തനോദ്ഘാടനം തിരുവനന്തപുരത്ത് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ ഇന്നു നടന്നു. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷപരിപാടികളില്ലാതെ ഔപചാരിക ഉദ്ഘാടനം മാത്രമാണ് സംസ്ഥാനത്ത് സംഘടിപ്പിച്ചത്. ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ15 ബ്രാഞ്ചുകളും 75 ആക്‌സസ് പോയിന്റുകളുമാണ് കേരളത്തില്‍ ഇന്ന് പ്രവര്‍ത്തനമാരംഭിച്ചത്.
പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ വരവോടെ ഓണ്‍ലൈനായോ, മൊബൈല്‍ ആപ്പുവഴിയോ അല്ലെങ്കില്‍ ഏതെങ്കിലും പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചോ ഉപഭോക്താക്കള്‍ക്ക്് ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണം കൈമാറുന്നതടക്കമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.
വൈദ്യുതി ബില്‍, ഡി.ടി.എച്ച് സേവനങ്ങള്‍, കേളേജ് ഫീസ്, ഫോണ്‍ റീചാര്‍ജ്ജ് എന്നിവയും ഇത് വഴി അടക്കാവുന്നതാണ്. ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതി വേതനം, സബ്‌സിഡി, പെന്‍ഷന്‍ എന്നിവ നേരിട്ട് ഗുണഭോക്താക്കളിലെത്തിക്കുന്നതിന് ഗവണ്‍മെന്റിനും ഇത് പ്രയോജനപ്പെടും. ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളിലേക്ക് പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് സൗകര്യം വ്യാപിപ്പിക്കും.
ചടങ്ങില്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശാരദാ സമ്പത്ത്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറല്‍ മാനേജര്‍ എസ്.വെങ്കട്ടരാമന്‍, നബാര്‍ഡ്‌സി ജി.എം ആര്‍ ശ്രീനിവാസന്‍, ഡയറക്ടര്‍ ഓഫ് പോസ്റ്റല്‍ സര്‍വീസസ് സയീദ്‌റാഷിദ്, ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് തിരുവനന്തപുരം ബ്രാഞ്ച് മാനേജര്‍ സുകേഷ് കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.