ന്യൂഡല്‍ഹി: ഐസിഐസിഐ ലൊംമ്പാര്‍ഡ് 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടു. നികുതിക്ക് ശേഷമുള്ള ലാഭം 36 ശതമാനം വര്‍ധിച്ച് 1729 കോടി രൂപയായി.
നേരിട്ടുള്ള മൊത്തം പ്രീമിയം വരുമാനം (ജി.ഡി.പി.ഐ)2022 സാമ്പത്തിക വര്‍ഷത്തെ 17,977 കോടി (179.77 ബില്യണ്‍) യില്‍ നിന്ന് 21,025 കോടി (210.25 ബില്യണ്‍) യായി. 17 ശതമാനമാണ് വര്‍ധന. മേഖലയിലെ ശരാശരി വളര്‍ച്ച 16.4ശതമാനം മാത്രവുമാണ്.
കമ്പനിയുടെ ജിഡിപിഐ 2023 സാമ്പത്തിക വര്‍ഷത്തില്‍ 4,977 കോടി (49.77 ബില്യണ്‍) രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തെ 46.66 ബില്യണില്‍നിന്നാണ് ഈ വര്‍ധന. 6.7 ശതമാനമാണ് വളര്‍ച്ച. മേഖലയിലെ വളര്‍ച്ചയാകട്ടെ 16.9ശതമാനവുമാണ്.
മുന്‍വര്‍ഷത്തെ നാലാം പാദത്തിലെ സംയോജിത അനുപാതമായ 103.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ സംയോജിത അനുപാതം 104.2 ശതമാനമായി ഉയര്‍ന്നു.