കല്‍പ്പറ്റ: കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്‌സ് ഫാമില്‍ വിളവെടുപ്പ് മഹോത്സവം സൊസൈറ്റിയുടെ പ്രമോട്ടറും 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെ വയനാട് കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത കര്‍ഷകരുടെ വേഷത്തില്‍ പാളത്തൊപ്പിയും വച്ച് മുറവും തൂമ്പയും എടുത്ത് ട്രാക്ടറില്‍ വന്നിറങ്ങിയാണ് ബോചെ വിളവെടുപ്പ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്.
രാവിലെ 11.30 ന് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാര്‍, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കെ.എം. തൊടി, മുന്‍ എം.എല്‍.എ. സി.കെ. ശശീന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ സികെ ശിവരാമന്‍, ബിജെപി ജില്ലാ പ്രസിഡന്റ് പി. ശ്രീനിവാസന്‍, ബോബി ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനില്‍ സി.പി. എന്നിവര്‍ സംബന്ധിച്ചു. മലങ്കര ക്രെഡിറ്റ് സൊസൈറ്റി സി.ജി.എം.പൗസണ്‍ വര്‍ഗ്ഗീസ് സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ മറിയാമ്മ പിയൂസ് നന്ദിയും അറിയിച്ചു.
ഏത് കാലാവസ്ഥയിലും കേടാവാതെ നില്‍ക്കുന്നതിനാല്‍ നഷ്ടസാധ്യത താരതമ്യേന കുറവുള്ള കൃഷിരീതിയാണ് മണ്ണില്ലാത്ത കൃഷിയായ ഹൈഡ്രോപോണിക്‌സ്. കൂടാതെ വിഷരഹിതവും ശുദ്ധവുമായ പച്ചക്കറികള്‍ വര്‍ഷത്തില്‍ മൂന്നോ നാലോ തവണ വിളവെടുക്കാമെന്ന പ്രത്യേകതയും ഇതിനുണ്ട്. കര്‍ഷകന് 30 ശതമാനത്തിലധികം ലാഭം ലഭിക്കാവുന്ന രീതിയില്‍ കൃഷിചെയ്യാവുന്ന നവീന സാങ്കേതിക വിദ്യയാണ് ഫാമില്‍ ഉപയോഗിക്കുന്നത്.
കയറ്റുമതി നിലവാരത്തിലുള്ള കാപ്‌സിക്കം, ലെറ്റിയൂസ്, സെലറി, തക്കാളി എന്നിവയുടെ ഉയര്‍ന്ന ഉല്‍പാദനമാണ് ആദ്യ വിളവില്‍ തന്നെ ലഭിച്ചിരിക്കുന്നത്. ഗാര്‍ഹിക കൃഷി ഗവേഷണ കേന്ദ്രം കൂടി ഇതിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് ഞങ്ങളുമായി ചേര്‍ന്ന് ഇത്തരത്തില്‍ കൃഷി ചെയ്യാനുള്ള സാങ്കേതിക സഹായവും ലോണുകളും മലങ്കര സൊസൈറ്റിയുടെ നേതൃത്വത്തില്‍ നല്‍കി വരുന്നുണ്ട് എന്ന് ബോചെ അറിയിച്ചു.
കൂടാതെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം ഫാമില്‍ വന്ന് കൃഷി പഠിക്കാനും, കൃഷി ചെയ്യാനും ലാഭവിഹിതം നേടാനുമുള്ള കാര്യങ്ങളും സൊസൈറ്റി ഉറപ്പാക്കുന്നുണ്ട്. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മാതാപിതാക്കളെ ആശ്രയിക്കാതെ തന്നെ പഠനചിലവിനും മറ്റുമുള്ള തുക കണ്ടെത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747000678 എന്ന നമ്പറില്‍ ബന്ധപ്പെടുക.