സുപ്രധാന രേഖകള്‍ നഷ്ടപ്പെടുമെന്ന പേടി ഇനി വേണ്ട; ഡിജിറ്റൽ ലോക്കര്‍ സിംപിളാണ്

ഡ്രൈവിംഗ് ലൈസന്‍സും, പാന്‍ കാര്‍ഡും, ആര്‍സി ബുക്കുമെല്ലാം ബാഗിലാക്കി,നടക്കേണ്ടി വന്നവരാണ് നമ്മളില്‍ പലരും

author-image
Lekshmi
New Update
സുപ്രധാന രേഖകള്‍ നഷ്ടപ്പെടുമെന്ന പേടി ഇനി വേണ്ട; ഡിജിറ്റൽ ലോക്കര്‍ സിംപിളാണ്

ഡ്രൈവിംഗ് ലൈസന്‍സും, പാന്‍ കാര്‍ഡും, ആര്‍സി ബുക്കുമെല്ലാം ബാഗിലാക്കി,നടക്കേണ്ടി വന്നവരാണ് നമ്മളില്‍ പലരും.സര്‍ട്ടിഫിക്കറ്റും രേഖകളുമോരൊന്നും ഇടയ്ക്കിടെ ബാഗിലുണ്ടെന്ന് ഉറപ്പുവരുത്തി യാത്ര ചെയ്യേണ്ടിവരുന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.അഭിമുഖം, വിദേശയാത്ര, അങ്ങനെ രേഖകള്‍ കാണിക്കേണ്ട സാഹചര്യങ്ങള്‍ പലതാവാം.

ഡിജിലോക്കറില്‍ എവിടെയിരുന്നും ഫയലുകള്‍ ഡിജിറ്റലായി ഹാജരാക്കാം.ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ എല്ലായിടത്തും സ്വീകരിക്കും.ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുമ്പോള്‍ അസ്സല്‍ കോപ്പിയ്ക്ക് പകരം ഡിജി ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ കാണിച്ചാല്‍ മതി.

 

സര്‍ട്ടിഫിക്കറ്റും രേഖകളും ഡിജിലോക്കറില്‍ അപ്‌ലോഡ് ചെയ്യുന്ന വിധം പരിചയപ്പെടാം

.digilocker.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, അല്ലെങ്കില്‍ പ്ലേ സ്റ്റോറിൽ നിന്നും ഡിജി ലോക്കര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക

.മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക

.ആധാര്‍ നമ്പറുമായി ഡിജിലോക്കറിനെ ബന്ധിപ്പിക്കുക

.ആവശ്യമായ രേഖകള്‍ അപ്ലോഡ് ഐക്കില്‍ ക്ലിക് ചെയ്ത് അപ്ലോഡ് ചെയ്യുക, തുടര്‍ന്ന് സേവ് ചെയ്യുക

.പിഎന്‍ജി, പിഡിഎഫ്, ജെപിഇജി ഫോര്‍മാറ്റിലുള്ള ഫയലുകള്‍ മാത്രമേ അപ്‌ലോഡ് ചെയ്യാന്‍ കഴിയുകയുള്ളു

.അപ്‌ലോഡ് ചെയ്ത രേഖകള്‍ എഡിറ്റ് ചെയ്യാം

ഡിജി ലോക്കറില്‍ സൂക്ഷിക്കാവുന്ന രേഖകള്‍

ഡിജിറ്റല്‍ ആധാര്‍ കാര്‍ഡ് നമ്പര്‍, ആര്‍സി ബുക്ക്, പാന്‍ കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ്.സിബിഎസ്ഇ സര്‍ട്ടിഫിക്കറ്റുകള്‍, കോവിഡ്-19 വാക്‌സിനേന്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, എല്‍ഐസി പോളിസി തുടങ്ങിയ രേഖകള്‍ ഡിജിലോക്കറില്‍ സൂക്ഷിക്കാം.

documents locker