രാജ്യാന്തര സാങ്കേതിക മികവോടെ ഹൈം ഗ്ലോബല്‍ കേരള വിപണിയില്‍. കൊച്ചിയില്‍ ലുലു ചെയര്‍മാന്‍ എം. എ യുസഫ് അലിയാണ് ഹൈം ബ്രാന്‍ഡ് അവതരിപ്പിച്ചത്. മികച്ച സാങ്കേതിക പിന്തുണ, നല്ല ഉല്‍പ്പന്നം, ന്യായമായ വില എന്നിവയാണ് ഏതൊരു ഉല്‍പ്പന്നത്തിന്റെയും വിജയ രഹസ്യമെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ വിവിധ ഉല്‍പ്പന്നനിരയിലെ ആദ്യത്തേതായാണ് ക്യു എല്‍ ഇ ഡി ടിവി കള്‍ ഹൈം അവതരിപ്പിച്ചത്.
ഹൈം ടി.വി യിലേത് ഗൂഗിള്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ്. 'ടെലിവിഷന്‍ എന്നതിനുപരി ഒരു ജീവിത ശൈലിയെ കൂടി പ്രതിനിധീകരിക്കുന്ന ബ്രാന്‍ഡാണ് ഹൈം. നൂതനമായ സാങ്കേതികമികവോടെ സ്മാര്‍ട്ട് ടി.വി ഗൂഗിള്‍ ടി വി മുതലായവ ഹൈമിന്റേതായി വിപണിയിലിറങ്ങും. 2025 ഓടെ എല്ലാ സംസ്ഥനങ്ങളിലും ഹൈം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കു'മെന്ന് ഹൈം ഗ്ലോബല്‍ മാനേജിങ് ഡയറക്ടര്‍ ഷാനു എം ബഷീര്‍ പറഞ്ഞു. 2024-25 വര്‍ഷങ്ങളില്‍ 1500 കോടി രൂപയുടെ വിറ്റുവരവാണ് ഹൈം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളിലും നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലും സാര്‍ക്ക് രാജ്യങ്ങളിലും ഹൈം ഗ്ലോബലിന്റെ പ്രവര്‍ത്തനം ആരംഭിക്കും. ഗൂഗിള്‍ ടി.വിക്ക് പുറമെ വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷണറുകള്‍, പേഴ്സണല്‍ ഗാഡ്ജറ്റ്‌സ് മുതലായവയും അവതരിപ്പിക്കും.