ന്യൂഡല്‍ഹി: നാല്‍പ്പത് ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള ജ്വല്ലറികള്‍ക്ക് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമല്ലെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബിഐഎസ്). ഹാള്‍മാര്‍ക്കിങ് ഇല്ലാതെയുള്ള വില്പനയ്ക്ക് ഓഗസ്റ്റ് വരെ പിഴ ഈടാക്കില്ലെന്നും ബിഐഎസ് അറിയിച്ചു. ആഭരണ നിര്‍മാതാക്കള്‍ക്കും മൊത്ത വിതരണക്കാര്‍ക്കും ഇളവ് ലഭിക്കും.
സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഹാള്‍മാര്‍ക്കിങ്. ആഭരണം ബിഐഎസ് അംഗീകരിച്ച ഹാള്‍മാര്‍ക്കിങ് കേന്ദ്രത്തില്‍ കൊണ്ടുപോയി പരിശുദ്ധി ഉറപ്പാക്കി സീല്‍ ചെയ്തു വാങ്ങണം.