ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർധന; ഏപ്രിലിൽ പിരിച്ചത് 1.87 ലക്ഷം കോടി രൂപ

രാജ്യത്തെ ചരക്കു സേവന നികുതി (ജി.എസ്.ടി)​ വരുമാനത്തിൽ റെക്കാഡ് വർധന.1,87,035 കോടി രൂപയാണ് ജിഎസ്ടി വരുമാനമായി പിരിച്ചത്.

author-image
Lekshmi
New Update
ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർധന; ഏപ്രിലിൽ പിരിച്ചത് 1.87 ലക്ഷം കോടി രൂപ

ന്യൂഡൽഹി: രാജ്യത്തെ ചരക്കു സേവന നികുതി (ജി.എസ്.ടി) വരുമാനത്തിൽ റെക്കാഡ് വർധന.1,87,035 കോടി രൂപയാണ് ജിഎസ്ടി വരുമാനമായി പിരിച്ചത്.അതായത് 12% വളർച്ചയാണ് ഇത്തവണ രാജ്യത്തെ ജിഎസ്ടി വരുമാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഈ നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു.ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതൊരു മഹത്തായ വാർത്തയാണെന്നും കുറഞ്ഞ നികുതി നിരക്കിലും ഇത്രയും തുക ശേഖരിക്കാൻ കഴിഞ്ഞത് ജിഎസ്ടി സംയോജിതമായി നടപ്പാക്കിയത്തിന്റെ വിജയം ആണെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യമായാണ് ജി എസ് ടി 1.75 ലക്ഷം കോടിയ്ക്ക് മുകളിൽ ലഭിക്കുന്നതെന്നും ധനമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. 2023 ഏപ്രിലിൽ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,87,035 കോടി രൂപയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.ഇതിൽ 38,440 കോടി രൂപ സിജിഎസ്ടിയാണ്.കൂടാതെ 47,412 കോടി രൂപ എസ്ജിഎസ്ടിയായും 89,158 കോടി രൂപ ഐജിഎസ്ടിയായും ലഭിച്ചു.

ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് 901 കോടി രൂപയാണ് ശേഖരിച്ചത്. ഇതുൾപ്പെടെ സെസ് 12,025 കോടി രൂപയാണ് ലഭിച്ചത്.കഴിഞ്ഞ വർഷം ഇതേ മാസത്തിലെ ജിഎസ്ടി വരുമാനത്തേക്കാൾ 12 ശതമാനം അധികമാണ് ഇത്തവണ ലഭിച്ചത്.കൂടാതെ സേവന ഇറക്കുമതി ഉൾപ്പെടെ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനവും ഇത്തവണ 16 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.

increases gst revenue