ജി എസ് കെ ഹോര്‍ലിക്സ് ബ്രാന്‍ഡ് വില്‍ക്കാനൊരുങ്ങുന്നു

ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്‍ ഗ്ലാക്സോ സ്മിത് ക്ലൈന്‍ (ജി എസ് കെ) ഹോര്‍ലിക്സ് ഉള്‍പ്പെടെയുള്ള ആരോഗ്യ

author-image
Anju N P
New Update
 ജി എസ് കെ ഹോര്‍ലിക്സ് ബ്രാന്‍ഡ് വില്‍ക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്‍ ഗ്ലാക്സോ സ്മിത് ക്ലൈന്‍ (ജി എസ് കെ) ഹോര്‍ലിക്സ് ഉള്‍പ്പെടെയുള്ള ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് വില്‍ക്കുന്നു.

സ്വിസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ നോവാര്‍ട്ടിസുമായി 2015 മുതല്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ ബിസിനസില്‍ ജി എസ് കെ പങ്കാളിയാണ്. ഈ സംയുക്ത സംരഭത്തിന്റെ 36.5 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് പണം കണ്ടെത്താനാണ് ഹോര്‍ലിക്സ് ഉള്‍പ്പെടെയുള്ള ആരോഗ്യസംരക്ഷണ ഉത്പന്ന ബ്രാന്‍ഡുകള്‍ വില്‍ക്കാന്‍ ജി എസ് കെ ശ്രമിക്കുന്നത്.

13ബില്യണ്‍ ഡോളറാണ് ഇതിനായി ജി.എസ്.കെ കണക്കാക്കുന്നത്. 36.5 ശതമാനം ഓഹരിയുടെ ഉടമസ്ഥാവകാശം ലഭിക്കുന്നതോടെ സെന്‍സോഡൈന്‍ ടൂത്ത് പേസ്റ്റ്, പാനഡോള്‍ ഗുളിക, വോള്‍ടാരെന്‍ വോദനസംഹാരി തുടങ്ങിയവയുടെ പൂര്‍ണ നിയന്ത്രണം നോവാര്‍ട്ടിസ് ജി എസ് കെയ്ക്കു നല്‍കും.

2015 ലാണ് കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ ബിസിനസില്‍ ജി എസ് കെയും നോവാര്‍ട്ടിസും പങ്കാളികളാകുന്നത്. 2018 ല്‍ തന്നെ വില്‍പനയുടെ കാര്യത്തില്‍ തീരുമാനമാകുമെന്നാണ് സൂചന.

horlicks