തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില തുടർച്ചയായ രണ്ടാം ദിവസവും ഉയർന്നു.ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നിരുന്നു.ഇന്നും 160 രൂപയുടെ വർധനവാണ് ഉണ്ടായത്.ഇതോടെ ഒരു പവൻ സ്വർണത്തിന് വിപണി വില 44840 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു.ഇന്നലെയും 20 രൂപ ഉയർന്നിരുന്നു.വിപണി വില 5605 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു.അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല.