സ്വർണവിലയിൽ ഇടിവ്: പവന് 200 രൂപ കുറഞ്ഞ് 36,400 രൂപയായി

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 0.6ശതമാനംകുറഞ്ഞ് 1,854.58 ഡോളർ നിലവാരത്തിലെത്തി. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്.

author-image
Aswany mohan k
New Update
സ്വർണവിലയിൽ ഇടിവ്: പവന് 200 രൂപ കുറഞ്ഞ് 36,400 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന്റെ വില 200 രൂപ കുറഞ്ഞ് 36,400 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550 രൂപയുമായി.

36,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ ജൂണിലെ ഏറ്റവുംതാഴ്ന്ന നിലവാരത്തിലാണ് സ്വർണവില ഇപ്പോൾ.

ഈയാഴ്ച അവസാനം യുഎസ് ഫെഡ് റിസർവിന്റെ പോളിസി പ്രഖ്യാപനം വരാനുള്ളതിനാൽ നിക്ഷേപകർ കരുതലെടുത്തതും വിലയെ സ്വാധീനിച്ചു.

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 0.6ശതമാനംകുറഞ്ഞ് 1,854.58 ഡോളർ നിലവാരത്തിലെത്തി. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്.

gold