വീണ്ടും കുതിപ്പ്: പവന്റെ വില 36,000 കടന്നു

ആഗോളവിപണിയിലെ വില വർധനയാണ് കാരണമായത്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1, 793.32 ഡോളർ നിലവാരത്തിലെത്തി. യു.എസ്. ട്രഷറി ആദായം കുറഞ്ഞതും ഡോളർ ദുർബലമായതുമാണ് സ്വർണ്ണവിലയിൽ വർധനവുണ്ടാക്കിയത്.

New Update
വീണ്ടും കുതിപ്പ്: പവന്റെ വില 36,000 കടന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുതിപ്പു തുടരുന്നു. പവന്റെ വില 200 രൂപ കൂടി 36,080 രൂപയായി. 4510 രൂപയാണ് ഗ്രാമിന്റെ വില. 35,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോളവിപണിയിലെ വില വർധനയാണ് കാരണമായത്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1, 793.32 ഡോളർ നിലവാരത്തിലെത്തി. യു.എസ്. ട്രഷറി ആദായം കുറഞ്ഞതും ഡോളർ ദുർബലമായതുമാണ് സ്വർണ്ണവിലയിൽ വർധനവുണ്ടാക്കിയത്.

അതേസമയം, തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം എം.സി.എക്‌സ് ഫ്യൂച്ചേഴ്ചസിന് വില പത്തം ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 48, 195 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞ വ്യാപാരദിനത്തിൽ വില രണ്ടുമാസത്തെ ഉയർന്ന നിലവാരമായ 48,200 ലെത്തിയിരുന്നു.

gold rate busines increases