മുംബൈ: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 120 രൂപ കൂടി 35,560 ആയി. ഗ്രാമിനാകട്ടെ 15 രൂപ വര്‍ധിച്ച് 4445 ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സ് 1,773.60 ഡോളറായി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 47,405 നിലവാരത്തിലാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് മൂല്യം കുറഞ്ഞിട്ടുണ്ട്.