തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില കൂടുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 280 രൂപയാണ് കൂടിയത്. 37,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില. ഇതോടെ രണ്ട് ദിവസംകൊണ്ട് 680 രൂപയാണ് വര്‍ധിച്ചത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 50 രൂപ ഉയര്‍ന്നു. ഇന്നലെ 35 രൂപ കൂടിയിരുന്നു. ഇന്നത്തെ വിപണി വില 4735 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപ ഉയര്‍ന്നു. ഇന്നലെ 30 രൂപ ഉയര്‍ന്നിരുന്നു. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3920 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില നാല് രൂപയാണ് ഉയര്‍ന്നത്. ഇതോടെ വിപണിയില്‍ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.