സംസ്ഥാനത്ത് സ്വർണവില ഉയർന്നു തന്നെ; പവന് 45,880 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,735 രൂപയിലും പവന് 45,880 രൂപയിലുമാണ് ചൊവ്വാഴ്ചയും വ്യാപാരം പുരോഗമിക്കുന്നത്. ഇതുവരെയുള്ള റെക്കോർഡ് നിരക്കിന് തൊട്ടരികിലാണ് നിലവിലെ സ്വർണവില.

author-image
Hiba
New Update
സംസ്ഥാനത്ത് സ്വർണവില ഉയർന്നു തന്നെ; പവന് 45,880 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,735 രൂപയിലും പവന് 45,880 രൂപയിലുമാണ് ചൊവ്വാഴ്ചയും വ്യാപാരം പുരോഗമിക്കുന്നത്. ഇതുവരെയുള്ള റെക്കോർഡ് നിരക്കിന് തൊട്ടരികിലാണ് നിലവിലെ സ്വർണവില.

ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് തിങ്കളാഴ്ചയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്. ഒക്ടോബർ 28, 29 തീയതികളിൽ രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് സ്വർണത്തിന്റെ റെക്കോർഡ് റേറ്റ്.

രാജ്യാന്തര വിപണിയിൽ 2000 ഡോളർ മറികടന്ന് സ്വർണവില കുതിക്കുന്നതാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. സ്വർണവില ഉയരുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ സ്വർണാഭരണ വില്പന മന്ദഗതിയിലാണ്. വിവാഹങ്ങൾക്കുള്ള അത്യാവശ്യ പർച്ചേസ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്.

gold price kerala