സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. മൂന്നുദിവസമായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നു. ഗ്രാമിന് 5,685 രൂപയിലും പവന് 45,480 രൂപയിലുമാണ് വ്യാഴാഴ്ചയും വ്യാപാരം നടക്കുന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ച് ചൊവ്വാഴ്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്.
നവംബർ 13 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,545 രൂപയും പവന് 44360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. നവംബർ 13 ലെ വിലയെക്കാൾ 1120 രൂപ വർധനവിലാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്.