തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും കുതിച്ചുചാട്ടം. ഒരു പവൻ സ്വർണത്തിന് ബുധനാഴ്ച 320 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്.ചൊവ്വാഴ്ച 80 രൂപ ഉയർന്നിരുന്നു. ഇതോടെ ബുധനും ചൊവ്വയുമായി സ്വർണവില 400 രൂപയോളമാണ് ഉയർന്നത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില്പന നിരക്ക് 44,760 രൂപയാണ്.
ഒക്ടോബറിൽ റെക്കോർഡ് വിലയിലേക്ക് എത്തിയെങ്കിലും നവംബറിൽ സ്വർണവില കുറയുന്നതാണ് കണ്ടത്. ഇസ്രായേൽ ഹമാസ് യുദ്ധം സ്വർണവിലയെ റെക്കോർഡ് ഉയരത്തിലേക്ക് എത്തിച്ചു. എന്നാൽ അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ വർധിപ്പിക്കാത്ത നയം സ്വർണവില കുറച്ചു.