സംസ്ഥാനത്ത് വീണ്ടും സ്വർണത്തിന് വില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു, ഇതോടെ പവന് 45,280 രൂപയായി ഉയർന്നു. വ്യാഴാഴ്ച പവന് 45,200 രൂപയായിരുന്നു.
ഇതോടെ രണ്ട് ദിവസം കൊണ്ട് 20 രൂപയും പവന് 160 രൂപയും വർധിച്ചു.രാജ്യാന്തര വിപണിയിൽ യുദ്ധ പ്രതിസന്ധിയും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയതോടെ യുഎസ് ഡോളറും ബോണ്ട് യീൽഡും ഇടിഞ്ഞതുമാണ് നിലവിലെ വർധനക്ക് പ്രധാന കാരണം.