കേരളത്തില്‍ മാറ്റമില്ലാതെ സ്വര്‍ണ്ണവില. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 44,280 രൂപയും, ഒരു ഗ്രാമിന് 5,535 രൂപയുമാണ് വില.സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണ്ണവില വര്‍ധിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 200 രൂപയും, ഒരു ഗ്രാമിന് 25 രൂപയുമാണ് കൂടിയത്.
ജൂലൈയിലെ ഉയര്‍ന്ന വില കേരളത്തില്‍ രേഖപ്പെടുത്തിയത് ഈ മാസം 20ാം തിയ്യതിയാണ്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 44,560 രൂപയും, ഒരു ഗ്രാമിന് 5,570 രൂപയുമായിരുന്നു വില. അതെസമയം ജൂലൈയിലെ താഴ്ന്ന വില രേഖപ്പെടുത്തിയത് 3ാം തിയ്യതിയാണ്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 43,240 രൂപ, ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 5,405 രൂപയുമായിരുന്നു വില.
അതെസമയം ആഗോള തലത്തിലും സ്വര്‍ണ്ണവിലയില്‍ വന്‍വര്‍ധനവാണ്. ട്രോയ് ഔണ്‍സിന് 11.86 ഡോളര്‍ (0.61%) ഉയര്‍ന്ന് 1,959.24 നിലവാരത്തിലാണ്. ഇത്തരത്തില്‍ വില ഉയര്‍ന്നു നിന്നാല്‍ വരും ദിവസങ്ങളില്‍ അത് കേരളത്തിലെ സ്വര്‍ണ്ണവിലയിലും പ്രതിഫലിക്കും.
നിലവില്‍ സാങ്കേതികമായി ആഗോള സ്വര്‍ണ്ണവില ഉയരാനുള്ള സാധ്യതകള്‍ ഉണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. നിര്‍ണായക നിലവാരമായ 2000 ഡോളര്‍ വരെ സ്വര്‍ണ്ണവില ഉയര്‍ന്നേക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. ട്രോയ് ഔണ്‍സിന് 1,978,1985 നിലവാരങ്ങള്‍ മറികടന്നാല്‍ ഇത്തരത്തില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം.
യുഎസ് ഡോളറിലുള്ള നെഗറ്റീവ് സമ്മര്‍ദ്ദം, ആഗോളതലത്തില്‍ ജിയോ പൊളിറ്റക്കല്‍ ടെന്‍ഷന്‍ വര്‍ധിക്കുന്നത്, ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കാമെന്ന ആശങ്ക തുടങ്ങിയ ഘടകങ്ങളെല്ലാം സ്വര്‍ണ്ണവില ഉയരാനുള്ള കാരണങ്ങളാണ്. യുഎസിലെ ബാങ്കിങ് രംഗത്തെ പ്രതിസന്ധി പൂര്‍ണമായി വിട്ടൊഴിയാത്തതും,റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിക്കാത്തതുമാണ് മറ്റ് ഘടകങ്ങളാണ്.
ഇതിനിടെ, ലോകത്തിലെ പ്രധാന കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്. 2022ല്‍ മാത്രം 1,078 ടണ്‍ സ്വര്‍ണ്ണമെന്ന റെക്കോര്‍ഡ് നിലവാരത്തിലുള്ള വാങ്ങലുകളാണ് നടന്നത്. 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മാത്രം 228 ടണ്‍ സ്വര്‍ണ്ണമാണ് ഇത്തരത്തില്‍ വാങ്ങിയിരിക്കുന്നത്. ഇത്തരത്തില്‍ ഗോള്‍ഡ് റിസര്‍വ് വര്‍ധിക്കുന്നതും സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ്, വില എന്നിവയില്‍ സ്വാധീനം ചെലുത്തുന്നു.
വെള്ളിവില
സംസ്ഥാനത്ത് വെള്ളിവിലയില്‍ ഇന്ന് വര്‍ധനയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 79.50 രൂപയാണ് വില. 8 ഗ്രാമിന് 636 രൂപ, 10 ഗ്രാമിന് 795രൂപ, 100 ഗ്രാമിന് 7,950 രൂപ, ഒരു കിലോഗ്രാമിന് 79,500 രൂപ എന്നിങ്ങനെയാണ് വില നിലവാരം.