തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ കൈമാറി ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഗോകുലം ഗോപാലന്‍. ക്ലിഫ് ഹൗസിലെത്തിയാണ് ഒരു കോടി രൂപയുടെ ചെക്ക് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
സംസ്ഥാനത്ത് കോവിഡ് ബാധയും ലോക്ക്ഡൗണും തുടരുന്ന സാഹചര്യത്തിലാണ് ഗോകുലം ഗ്രൂപ്പിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വരുന്ന ചെറുതും വലുതുമായ സഹായങ്ങളുടെ മൂല്യം ഒന്നാണെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു.