ഇന്ത്യ പല സമ്പദ്‌വ്യവസ്ഥകളേക്കാളും മികച്ചത്; തൊഴിൽ മേഖലകളിൽ ശ്രദ്ധിക്കണമെന്ന് ഗീതാ ഗോപിനാഥ്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പല ആഗോള സമ്പദ്‌വ്യവസ്ഥകളേക്കാളും മികച്ചതാണ്. ഇന്ത്യ ഇതിൽ അഭിനന്ദനം അർഹിക്കുന്നെങ്കിലും തൊഴിൽ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗീതാ ഗോപിനാഥ്.

author-image
Lekshmi
New Update
ഇന്ത്യ പല സമ്പദ്‌വ്യവസ്ഥകളേക്കാളും മികച്ചത്; തൊഴിൽ മേഖലകളിൽ ശ്രദ്ധിക്കണമെന്ന് ഗീതാ ഗോപിനാഥ്

ന്യൂഡൽഹി: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പല ആഗോള സമ്പദ്‌വ്യവസ്ഥകളേക്കാളും മികച്ചതാണ്.ഇന്ത്യ ഇതിൽ അഭിനന്ദനം അർഹിക്കുന്നെങ്കിലും തൊഴിൽ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗീതാ ഗോപിനാഥ്.ദാവോസിൽ നടന്നുകൊണ്ടിരിക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം യോഗത്തോടനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് ഗീതാ ഗോപിനാഥ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കുറിച്ച് പറഞ്ഞത്.

ഉൽപ്പാദന മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം ഉയർത്താൻ ഇന്ത്യ ശ്രമിക്കണമെന്നും ഇതിന് കൂടുതൽ പരിഷകരങ്ങൾ ആവശ്യമാണെന്നും ഗീത ഗോപിനാഥ് പറഞ്ഞു.ഉക്രൈൻ റഷ്യ യുദ്ധം രാജ്യങ്ങളുടെ ദേശീയ സുരക്ഷയെയും സാമ്പത്തിക സുരക്ഷയെയും കുറിച്ച് കൂടുതൽ ആശങ്കാകുലരാക്കി എന്നും ഗീത ഗോപിനാഥ് അഭിപ്രായപ്പെട്ടു.

ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് പിൻവാങ്ങുന്ന ധാരാളം ബിസിനസുകളും കമ്പനികളും ഇന്ത്യയെ ഒരു നിക്ഷേപ കേന്ദ്രമായി കാണുന്നുണ്ട് എന്ന് ഗീത ഗോപിനാഥ് പറഞ്ഞു.ഇന്ത്യയുടെ വളർച്ചാ നിരക്ക് നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത് 6.8 ശതമാനവും അടുത്ത സാമ്പത്തിക വർഷത്തിൽ ഇത് 6.1 ശതമാനവുമാകുമെന്ന് ഗീത ഗോപിനാഥ് പറഞ്ഞു.

labour gita gopinath