ചെന്നൈ പ്ലാന്റ് വില്‍ക്കാനുള്ള കരാര്‍ റദ്ദാക്കി ഫോഡ്

യു എസ് കാര്‍ കമ്പനിയായ ഫോഡിന്റെ ചെന്നൈയിലെ പ്ലാന്റ് ജെഎസ്ഡബ്ല്യു ഗ്രൂപ്പിനു വില്‍ക്കാനുള്ള കരാര്‍ റദ്ദാക്കി.

author-image
anu
New Update
ചെന്നൈ പ്ലാന്റ് വില്‍ക്കാനുള്ള കരാര്‍ റദ്ദാക്കി ഫോഡ്

ചെന്നൈ: യു എസ് കാര്‍ കമ്പനിയായ ഫോഡിന്റെ ചെന്നൈയിലെ പ്ലാന്റ് ജെഎസ്ഡബ്ല്യു ഗ്രൂപ്പിനു വില്‍ക്കാനുള്ള കരാര്‍ റദ്ദാക്കി. പ്ലാന്റ് നിലനിര്‍ത്തി വാഹന ഉല്‍പാദനം തുടരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഫോഡ് കമ്പനിയുടെ പുതിയ തീരുമാനമെന്നാണു സൂചന. എന്നാല്‍, തിരിച്ചുവരവിനെപ്പറ്റി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണു കമ്പനി അധികൃതര്‍ പറയുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്കു രാജ്യത്ത് പ്രിയമേറി വരുന്നതും വാഹന വില്‍പന മേഖലയിലെ വന്‍ വളര്‍ച്ചയുമാണ് പുനരാലോചനയ്ക്കു പ്രേരിപ്പിക്കുന്നത്. നേരത്തേ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായും തയ്വാന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റുമായും പ്ലാന്റ് കൈമാറ്റ ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2021ലാണ് ഇന്ത്യ വിടുകയാണെന്ന് ഫോഡ് പ്രഖ്യാപിച്ചത്. ഗുജറാത്തിലെ സാനന്ദ് പ്ലാന്റ് ടാറ്റ മോട്ടോഴ്സിന് വിറ്റിരുന്നു.

ford Business News Latest News