കൊച്ചി: ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ച ഫ്‌ളൈ 91 എയര്‍ലൈന്‍ രണ്ട് ചെറുവിമാനങ്ങളുമായി ഈ മാസം സര്‍വീസ് ആരംഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുടെ ഭാഗമായി മഹാരാഷ്ട്രയിലെ മഹാദുര്‍ഗ്, ജല്‍ഗാവ്, നാന്ദേഡ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്.
തൃശൂര്‍ സ്വദേശി മനോജ് ചാക്കോ മേധാവിയായ ഫ്‌ളൈ 91 ഗോവ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുക. വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സൗകര്യമില്ലാത്ത നഗരങ്ങളിലേക്ക് പ്രാദേശിക കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കാനാണ് ഉഡാന്‍ പദ്ധതി ലക്ഷ്യമിടുന്നത്. വലിയ വിമാന കമ്പനികളുമായി സഹകരിച്ച് ചെറുപട്ടണങ്ങളിലേക്ക് കണക്ടിവിറ്റി ഉറപ്പാക്കുമെന്നും കമ്പനി പറയുന്നു.