തിരുവനന്തപുരം: കേരള സമ്പദ്ഘടന താഴേക്ക് കൂപ്പുകുത്തുന്നുണ്ടെന്ന് സൂചിപ്പിച്ച് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ ഫിച്ച് റേറ്റിങ്സ്. ഒക്ടോബര്‍ ആദ്യം പ്രസിദ്ധീകരിച്ച രേഖയിലാണ് കേരളത്തില്‍ റേറ്റിങ് ഔട്ട്ലുക്ക് നെഗറ്റീവിലേക്ക് മാറുന്നത്. സാധാരണയായി ഒരോ തവണയും വിലയിരുത്തുമ്പോള്‍ 3 സൂചനകള്‍ (ഔട്ട്ലുക്ക്) പ്രസിദ്ധീകരിക്കാറുണ്ട്. സ്റ്റേബിള്‍, പോസിറ്റീവ്, നെഗറ്റീവ് തുടങ്ങിയവയാണ് ആ സൂചനകള്‍.
2021-ല്‍ ബി ബി സ്റ്റേബിള്‍ എന്ന റേറ്റിങ്ങാണ് കേരളത്തിന് നല്‍കിയിരുന്നത്.ഇപ്പോള്‍ ബി ബി നെഗറ്റീവായി. ബജറ്റ് ഇതര വായ്പയെടുക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തിന് മേല്‍ കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നത് വിവാദമായതോടെയാണ് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സി പ്രതികൂലമായി വിലയിരുത്തിയത്.
കോവിഡ് മഹാമാരിക്ക് ശേഷം സമ്പദ്മേഖല വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ പോലും കേരളത്തിന്റെ വായ്പശേഷി ദുര്‍ബലമായതാണ് നെഗറ്റീവിലേക്ക് താഴാന്‍ കാരണമായതെന്ന് ഫിച്ച് വെളിപ്പെടുത്തുന്നു.കൂടുന്ന ധനക്കമ്മി ഇടക്കാലപ്രവര്‍ത്തനത്തെ സ്വാധീനിക്കാനിടയുണ്ട്.
ഇതു കടബാധ്യത കൂട്ടാനിടവരുത്തുമെന്നും ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ ശക്തികളായി സ്ഥിരതയുള്ള വരുമാനസ്രോതസ്സുകളും ചെലവുചുരുക്കലിലൂടെയും വായ്പവിപണിയെ ആശ്രയിച്ചും ബജറ്റ് സമ്മര്‍ദങ്ങള്‍ നേരിടാനുള്ള ശേഷിയുമെല്ലാമാണെന്ന് ഫിച്ച് അടയാളപ്പെടുത്തുന്നു.
അന്താരാഷ്ട്രവിപണിയില്‍ നിന്ന് വായ്പയെടുക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള ഏജന്‍സിയുടെ വിലയിരുത്തലുകള്‍ ആവശ്യം. അന്താരാഷ്ട്ര വിപണിയെ കിഫ്ബി മസാലബോണ്ടിനായി സമീപിച്ചപ്പോഴാണ് കേരളത്തിനാവശ്യമായി വന്നത്. ആഭ്യന്തരവിപണിയില്‍ നിന്ന് കടമെടുക്കുന്നതിനെ ഫിച്ചിന്റെ തരംതാഴ്ത്തല്‍ നേരിട്ടു ബാധിക്കാന്‍ സാധ്യതയില്ലെങ്കിലും ആഭ്യന്തര റേറ്റിങ് ഏജന്‍സികള്‍ ഈ പാത സ്വീകരിച്ചാല്‍ കേരളത്തിന് അത് ദേഷം ചെയ്യും.
ഇത്തരം റേറ്റിങ്ങുകള്‍ സംസ്ഥാനം ആഭ്യന്തരവിപണിയില്‍ പുറപ്പെടുവിക്കുന്ന കടപത്രം വാങ്ങാനെത്തുന്ന വിദേശ ധനകാര്യസ്ഥാപനങ്ങളെ (എഫ്.എഫ്.ഐ.) സ്വാധീനിക്കാനിടയുണ്ടെന്നാണ് സാമ്പത്തികവിദഗ്ധനും യൂണിവേഴ്സിറ്റി കോളേജ് അധ്യാപകനുമായ വി. നാഗരാജന്‍ നായിഡു വിലയിരുത്തുന്നത്. 'ബി ബി ബി നെഗറ്റീവായിരുന്നെങ്കിലും ജൂണില്‍ ഇന്ത്യയുടെ ഫിച്ച് റേറ്റിങ് സ്റ്റേബിളായി.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">