കോട്ടയം : റബ്ബറിന്റെയും കുരുമുളകിന്റെയും വില കുറഞ്ഞു .കൊടും ചൂടില്‍ ഉത്പാദനം കുറഞ്ഞതിനു പുറമെയുള്ള വിലതത്തകര്‍ച്ച കർഷകരെ ദുരിതത്തിലാഴ്ത്തി .
റബ്ബര്‍ ആര്‍എസ്എസ് നാലിന് 140 രൂപയാണ് റബ്ബര്‍ ബോര്‍ഡ് പ്രഖ്യാപിച്ചത്. എന്നാല്‍, വ്യാപാരികള്‍ 135 രൂപയില്‍ താഴെ വിലയ്ക്ക് മാത്രമാണ് വാങ്ങുന്നത്.
മാര്‍ച്ച് മാസത്തിലെ ശരാശരി വില 161 രൂപയായിരുന്നു. കുരുമുളകും വിലയിടിവ് നേരിടുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 38 രൂപയാണ് കുറഞ്ഞത്. ഗാര്‍ബിള്‍ഡിന് 565 രൂപയും അണ്‍ഗാര്‍ബിള്‍ഡിന് 545 രൂപയുമാണ് മൊത്തവില.
ആഭ്യന്തര ഉത്പാദനത്തിനൊപ്പം വിയ്റ്റനാം കുരുമുളക് എത്തിയതാണ് കുരുമുളകിന്റെ വില തകര്‍ച്ചയ്ക്ക് കാരണമായി വ്യാപരികള്‍ പറയുന്നത്.