കൊച്ചി: ഓഹരി വിപണിയിലെ ആദ്യ വ്യാപാര ദിനത്തില്‍ 20 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ് ചെയ്ത് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍. പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) വിലയായ 60 രൂപയില്‍ നിന്ന് 20 ശതമാനം പ്രീമിയത്തോടെ 71 രൂപയിലാണ് ഓഹരി നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയില്‍ 19.8 ശതമാനം പ്രീമിയത്തില്‍ 71.90 രൂപയിലായിരുന്നു വ്യാപാരം. വ്യാപാരത്തിനിടെ ഓഹരി 74.80 രൂപ വരെ ഉയര്‍ന്നു. പിന്നീട് വില്‍പ്പന സമ്മര്‍ദ്ദമുണ്ടാകുകയും 68.70 വരെ താഴുകയും ചെയ്തു.
ആദ്യ ദിനത്തില്‍ തിളങ്ങി ഇസാഫ് ബാങ്ക് ഓഹരി
ഓഹരി വിപണിയിലെ ആദ്യ വ്യാപാര ദിനത്തില്‍ 20 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ് ചെയ്ത് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍.
New Update