ഇപിഎഫ് പെന്‍ഷന്‍: സമയപരിധി ജൂണ്‍ 26 വരെ നീട്ടി സര്‍ക്കാര്‍

ഇപിഎഫ് ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി.ഈ വര്‍ഷം ജൂണ്‍ 26 വരെയാണ് സമയം നീട്ടി നല്‍കിയത്.

author-image
Lekshmi
New Update
ഇപിഎഫ് പെന്‍ഷന്‍: സമയപരിധി ജൂണ്‍ 26 വരെ നീട്ടി സര്‍ക്കാര്‍

ഇപിഎഫ് ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി.ഈ വര്‍ഷം ജൂണ്‍ 26 വരെയാണ് സമയം നീട്ടി നല്‍കിയത്.ഇതിനായി ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

എന്നാല്‍ മെയ് 3 വരെ മാത്രമേ ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാകൂ.ഇതുവരെ 12 ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചു.ഇതിനിടെ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുകയായിരുന്നു.

2022 നവംബര്‍ 4 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം പെന്‍ഷന്‍കാര്‍/അംഗങ്ങളില്‍ നിന്ന് ഓപ്ഷന്‍/ജോയിന്റ് ഓപ്ഷന്‍ സാധൂകരിക്കുന്നതിനുള്ള അപേക്ഷകള്‍ ലഭിക്കുന്നതിന് EPFO ക്രമീകരണം ചെയ്തിട്ടുണ്ട്,തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

epf pension deadline