ലോകത്തെ ഏറ്റവും വലിയ ധനികൻ ഇനി മസ്കല്ല; പുതിയ പട്ടികയുമായി ഫോബ്സ്

ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന പദവി ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന് നഷ്ടം.ഫോബ്സിന്റെ പുതിയ പട്ടികയനുസരിച്ച് ലൂയി വിറ്റൺ സി.ഇ.ഒ ബെർനാർഡ് അർനോൾട്ടാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

author-image
Lekshmi
New Update
ലോകത്തെ ഏറ്റവും വലിയ ധനികൻ ഇനി മസ്കല്ല; പുതിയ പട്ടികയുമായി ഫോബ്സ്

ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന പദവി ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന് നഷ്ടം.ഫോബ്സിന്റെ പുതിയ പട്ടികയനുസരിച്ച് ലൂയി വിറ്റൺ സി.ഇ.ഒ ബെർനാർഡ് അർനോൾട്ടാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ടെസ്‍ലയുടെ ഓഹരി വില ഇടിഞ്ഞതാണ് മസ്കിന്റെ തിരിച്ചടിക്കുള്ള കാരണം.ടെസ്‍ലയുടെ ഓഹരി വിലയിൽ വലിയ ഇടിവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

അതേസമയം, ലൂയി വിറ്റന്റെ ഓഹരി വില ഉയരുകയും ചെയ്തിരുന്നു.ഫോബ്സിന്റെ കണക്ക് പ്രകാരം 186.2 ബില്യൺ ഡോളറാണ് അർനോൾട്ടിന്റെ ആസ്തി.ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ മറികടന്നാണ് അർനോൾട്ട് ലോക കോടീശ്വരൻമാരിൽ ഒന്നാമതെത്തിയത്.2021 സെപ്റ്റംബറിന് ശേഷം മസ്കായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്.

ലോകത്തെ ഏറ്റവും വലിയ ആഡംബര കമ്പനിയുടെ ഉടമയാണ് അർനോൾഡ്. ലൂയി വിറ്റണ് പുറമേ ടിഫാനി, സെലിനെ, ടാഗ് ഹ്യുയർ എന്നീ ബ്രാൻഡുകളും അർനോൾഡിന്റെ ഉടമസ്ഥതയിലാണുള്ളത്. ടെസ്‍ല ഓഹരികൾ തിങ്കളാഴ്ച 6.3 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

elon-musk richest person