കൊച്ചി: ഒടുവില്‍ കണക്ക് പുറത്തുവിടാമെന്ന് ബൈജൂസ്. ബൈജൂസ് 2022 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് സെപ്റ്റംബറോടെയും 2023ലേത് ഡിസംബറോടെയും പൂര്‍ത്തിയാക്കാമെന്ന് നിക്ഷേപകര്‍ക്ക് ഉറപ്പു നല്കി.
പ്രവര്‍ത്തനഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമയത്ത് നല്കാത്തതിനാല് ഓഡിറ്റര്‍ സ്ഥാനത്തുനിന്ന് ഡിലോയ്റ്റ് കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ അജയ് ഗോയലിനെ സാമ്പത്തിക പ്രവര്‍ത്തനഫല റിപ്പോര്‍ട്ട് തയാറാക്കാന്‍ ചുമതലപ്പെടുത്തിയതായും കമ്പനി വ്യക്തമാക്കി.