സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങി ലോകരാജ്യങ്ങള്‍: ഇന്ത്യയുടെ സ്ഥിതി മെച്ചപ്പെട്ടതായിരിക്കുമെന്ന് ഐഎംഎഫ്

ലോകരാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുണ്ടെങ്കില്‍ പോലും താരതമ്യേന ഇന്ത്യയുടെ സ്ഥിതി മെച്ചപ്പെട്ടതായിരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). ഈ വര്‍ഷമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യമോ മൂന്നിലൊന്ന് രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്കെത്തും.

author-image
Priya
New Update
സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങി ലോകരാജ്യങ്ങള്‍: ഇന്ത്യയുടെ സ്ഥിതി മെച്ചപ്പെട്ടതായിരിക്കുമെന്ന് ഐഎംഎഫ്

വാഷിങ്ടന്‍: ലോകരാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുണ്ടെങ്കില്‍ പോലും താരതമ്യേന ഇന്ത്യയുടെ സ്ഥിതി മെച്ചപ്പെട്ടതായിരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). ഈ വര്‍ഷമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യമോ മൂന്നിലൊന്ന് രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്കെത്തും.

മിക്ക രാജ്യങ്ങളും അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെങ്കിലും ഇന്ത്യയുടെ സ്ഥിതി മെച്ചപ്പെട്ടതായിരിക്കുമെന്ന് ഐഎംഎഫ് ഏഷ്യ പസിഫിക് ഡയറക്ടര്‍ കൃഷ്ണ ശ്രീനിവാസന്‍ പറഞ്ഞു.2022ല്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.8% ആയിരിക്കുമെന്ന് ഐഎംഎഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

2023ല്‍ 6.1%. നാണ്യപ്പെരുപ്പം പാവപ്പെട്ടവരെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. എണ്ണ വില ഉയരുന്നത് ഉള്‍പ്പടെയുള്ള ബാഹ്യവെല്ലുവിളികളാണ് ഇന്ത്യയെ വലയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നാണ്യപ്പെരുപ്പം വരുതിയിലാക്കാന്‍ ആര്‍ബിഐ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഐഎംഎഫ് ഡപ്യൂട്ടി ഡിവിഷന്‍ ചീഫ് ഗാര്‍സ്യ പാസ്‌കല്‍ പറഞ്ഞു.

2022 അവസാനത്തോടെ ഇന്ത്യയുടെ കടബാധ്യതാ അനുപാതം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 85 ശതമാനം ആയിരിക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. മറ്റ് വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് ഇതു വളരെ കൂടുതലാണെങ്കിലും എളുപ്പത്തില്‍ മറികടക്കാവുന്നതേയുള്ളുവെന്ന് ഐഎംഎഫ് ഡപ്യൂട്ടി ഡയറക്ടര്‍ പാവ്ലോ മുറോ പറഞ്ഞു.

india economic recession imf