തൃശൂര്‍: ധനലക്ഷ്മി ബാങ്ക് മികച്ച ലാഭത്തിലേക്ക്. 2015 16 സാമ്പത്തികവര്‍ഷം 209.45 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ ബാങ്ക് കഴിഞ്ഞവര്‍ഷം 12.38 കോടി രൂപയുടെ ലാഭമുണ്ടാക്കി.
കറന്റ് ആന്റ് സേവിംഗ്‌സ്അക്കൗണ്ടിലെ 17 ശതമാനം നിക്ഷേപം മികച്ച ലാഭം കൊയ്യാന്‍ ബാങ്കിന് സഹായകമായി. 3325 കോടി രൂപയിലേക്കാണ് നിക്ഷേപം ഉയര്‍ന്നത്. മൊത്തം നിക്ഷേപത്തിന്റെ 29.44 ശതമാനത്തിലേക്കാണ് വളര്‍ച്ച. 94.07 കോടി രൂപയാണ് പ്രവര്‍ത്തനലാഭം.
മുന്‍ വര്‍ഷത്തില്‍ രേഖപ്പെടുത്തിയ 3.28 കോടി രൂപയേക്കാള്‍ 90.99 ശതമാനമാണ് വളര്‍ച്ച. പലിശയിതര വരുമാനം 77 കോടിയില്‍നിന്ന് 111 കോടിയായി പ്രവര്‍ത്തനച്ചെലവ് 378 കോടി രൂപയില്‍നിന്ന് 348.55 കോടിയായി കുറഞ്ഞു. അറ്റ പലിശ വരുമാനം 305 കോടി രൂപയില്‍നിന്ന് 332 കോടി രൂപയിലേക്കും ഉയര്‍ന്നു.