മൊബൈൽ ഫസ്റ്റ് ഓൺലൈൻ ആപ്പിലൂടെ വിപ്ലവം സൃഷ്ടിക്കാൻ ക്‌ളാസ് പ്ലസ്

ഇന്ത്യയിലെ ഒരു ലക്ഷത്തിലധികം അധ്യാപകർക്ക് സാങ്കേതിക സഹായം നല്കിയയതായി മുൻനിര ബി 2 ബി വിദ്യാഭ്യാസ സംരംഭമായ ക്ലാസ് പ്ലസ് അറിയിച്ചു

author-image
Lekshmi
New Update
മൊബൈൽ ഫസ്റ്റ് ഓൺലൈൻ ആപ്പിലൂടെ വിപ്ലവം സൃഷ്ടിക്കാൻ ക്‌ളാസ് പ്ലസ്

 

ഇന്ത്യയിലെ ഒരു ലക്ഷത്തിലധികം അധ്യാപകർക്ക് സാങ്കേതിക സഹായം നല്കിയയതായി മുൻനിര ബി 2 ബി വിദ്യാഭ്യാസ സംരംഭമായ ക്ലാസ് പ്ലസ് അറിയിച്ചു.അധ്യാപകർക്കും, കണ്ടന്റ് ക്രിയേറ്റേഴ്സിനും അവരുടെ ഓൺലൈൻ പരിശീലനമികവ് വർധിപ്പിക്കാനും വലിയ രീതിയിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുവാനും സഹായിക്കുന്ന ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ ബി 2 ബി സാസ് സംരംഭമാണ് ക്ലാസ് പ്ലസ് എന്ന് കമ്പനി അവകാശപ്പെട്ടു. ഇപ്പോൾ വിപണിയിൽ എത്തിക്കുവാൻ ഒരുങ്ങുന്ന മൊബൈൽ ഫസ്റ്റ് ലേണിങ് മാനേജ്മെന്റ് ആപ്ലിക്കേഷൻ, അധ്യാപകർ, പരിശീലകർ, വിദ്യാർത്ഥികൾ എന്നിവർക്ക് പ്രയോജനകരമാകുമെന്നും കമ്പനി അറിയിച്ചു.

 

രാജ്യത്തെ 3000 ത്തിലധികം നഗരങ്ങളിൽ 30 ദശലക്ഷത്തിൽ അധികം കുട്ടികളെ പഠിപ്പിക്കുന്നതിനായാണ് ഇത്.ക്ലാസ് പ്ലസിന്റെ മൊബൈൽ ഫസ്റ്റ് ലേണിങ് മാനേജ്മെന്റ് ആപ്ലിക്കേഷന്റെ സഹായത്തോടെ, അധ്യാപകർക്ക് ഇന്ത്യയിലെവിടെയുമുള്ള വിദ്യാർത്ഥികൾക്കാവശ്യമായ പാഠ്യ നിർദ്ദേശങ്ങൾ നൽകുവാൻ സാധിക്കും. കൂടാതെ ഓൺലൈൻ പരീക്ഷകൾ നടത്തുക, ഡിജിറ്റൽ പെയ്മെന്റുകൾ നടത്തുക, വീഡിയോ ക്ലാസുകൾ എടുക്കുക എന്നിവയും സാധ്യമാണ്. ഫോട്ടോഗ്രാഫി, സ്റ്റോക്ക് ട്രേഡിങ്, അഭിമുഖങ്ങൾ, മത്സര പരീക്ഷകൾ എന്നിവയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവർക്ക് വേണ്ടിയുള്ള പാഠ്യ പദ്ധതികൾ, വ്യായാമം, നൃത്തം പോലെയുള്ള പരിശീലന പരിപാടികൾ എന്നിങ്ങനെ അനവധി സേവനങ്ങൾ അധ്യാപകർക്കും കണ്ടന്റ് ക്രിയേറ്റേഴ്സിനും വേണ്ടി ഒരുക്കിയിട്ടുണ്ട്.

അധ്യാപകരുടെ ഓൺലൈൻ സാന്നിധ്യം വർദ്ധിക്കുന്നതിനോടൊപ്പം തന്നെ അവരുടെ വരുമാനവും വർദ്ധിക്കുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. രാജ്യത്തെ ഏതു കോണിലിരുന്നും അധ്യാപകരുമായി ലൈവ് ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് ആശയവിനിമയം നടത്തുവാനും അതോടൊപ്പം തന്നെ റെക്കോർഡ് ചെയ്യപ്പെട്ട ക്ലാസുകൾ കേൾക്കുവാനും പഠനോപകരണങ്ങൾ ലഭിക്കുവാനും ആപ്ലിക്കേഷനിലൂടെ സാധ്യമാകും. ക്ലാസ്പ്ലസിന്റെ സഹായത്തോടുകൂടി വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട ഓൺലൈൻ വിദ്യാഭ്യാസം ഒരുക്കുവാൻ അധ്യാപകർക്ക് സാധിക്കുമെന്ന് .ക്ലാസ് പ്ലസ് സഹസ്ഥാപകനും സി ഇ ഒ യുമായ മുകുൽ രസ്തഗി പറഞ്ഞു.

learning application classplus