മുംബൈ : ചൈനയിലെ കുപ്പിവെള്ള ഭീമനായ ജോങ് ഷന്‍ഷാന്‍, മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമതെത്തി. ജാക് മാ ഉള്‍പ്പെടെയുള്ളവരെ പിന്തള്ളിയാണ് ഷന്‍ഷാന്‍ അതിസമ്പന്നനായത്.
77.8 ബില്യണ്‍ ഡോളറാണ് ബ്ലൂംബെര്‍ഗ് ബില്യണെയര്‍ ഇന്‍ഡെക്‌സ് പ്രകാരം ഇദ്ദേഹത്തിന്റെ ആസ്തി. ഇതോടെ ലോകത്തെ അതിസമ്പന്നന്മാരില്‍ പതിനൊന്നാം സ്ഥാനവും ഷന്‍ഷാന്‍ നേടി.
76.9 മില്യണ്‍ ഡോളറാണ് അംബാനിയുടെ ആസ്തി. ചൈനയ്ക്കു പുറത്തേക്ക് ഏറെയൊന്നും അറിയപ്പെടാത്ത 66കാരനായ ഷന്‍ഷാന്‍ മാധ്യമപ്രവര്‍ത്തനം, കൂണ്‍കൃഷി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലും കൈവച്ച ശേഷമാണ് കുപ്പിവെള്ളത്തിലേക്കു തിരിഞ്ഞത്.
ആറാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച ഷന്‍ഷാന്‍ 'ലോണ്‍ വൂള്‍ഫ്' (ഏകാകിയായ ചെന്നായ) എന്നാണ് അറിയപ്പെടുന്നത്.
വാക്‌സീന്‍ നിര്‍മാതാക്കളായ ബെയ്ജിങ് വാന്‍തായി ബയോളജിക്കല്‍ ഫാര്‍മസിയും നോങ്ഫു സ്പ്രിങ്‌സ് എന്ന കുപ്പിവെള്ള ഫാക്ടറിയും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണുള്ളത്.