മുംബൈ: ഇന്ധന വിലവര്‍ധന സമസ്ത മേഖലെയെയും ദോഷകരമായി ബാധിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍. നികുതി കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആവശ്യപ്പെട്ടു.
മുംബൈ ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ സ്ഥാപകദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ധന വില വര്‍ധന നിര്‍മാണ, ഗതാഗത മേഖലകളെ ബാധിച്ചാല്‍ രാജ്യമൊട്ടാകെ വിലക്കയറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
നികുതി കുറയ്ക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഏകോപനം ആവശ്യമാണ്.
കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സര്‍ക്കാരിന് കൂടുതല്‍ വരുമാനം ആവശ്യമാണെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ കൂടുതല്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.