ന്യൂഡൽഹി: അടുത്തവർഷം ഫെബ്രുവരിയിലാണ് പാർലമെന്‍റിൽ ബജറ്റ് അവതരിപ്പിക്കുക.2023 -24 കേന്ദ്ര ബജറ്റിനായി ജനങ്ങളിൽ നിന്നും നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര ധനമന്ത്രാലയം.ജനങ്ങളിൽ നിന്നും പുതിയ ആശയങ്ങളും നിർദേശങ്ങളും ക്ഷണിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു.
ഇന്ത്യയെ ആഗോള സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിനായി നിങ്ങളുടെ ആശയങ്ങളും നിർദേശങ്ങളും ദയവായി പങ്കുവെക്കുക.നേരത്തെ,നിങ്ങൾ പങ്കുവെച്ച നിരവധി നിർദേശങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്'.ബജറ്റ് നിർമ്മാണ പ്രക്രിയയിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വകുപ്പ് എല്ലാ വർഷവും പൗരന്മാരിൽ നിന്ന് നിർദേശങ്ങൾ ക്ഷണിക്കാറുണ്ട്.