മെറ്റാവേഴ്‌സിലേക്ക് കടന്ന് എസ്ബിഐ ലൈഫ്

ഓഗ്മെന്റ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി മറ്റ് ഡിജിറ്റല്‍ സംവിധാനങ്ങള്‍ എന്നിവയിലൂടെ മെറ്റാവേഴ്‌സ് എല്ലാ മേഖലകളേയും മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ കാര്യവും വ്യത്യസ്തമല്ലെന്ന തിരിച്ചറിവാണ് പുതിയ നീക്കകത്തിനു പിന്നില്‍.

author-image
Greeshma Rakesh
New Update
മെറ്റാവേഴ്‌സിലേക്ക് കടന്ന് എസ്ബിഐ ലൈഫ്

കൊച്ചി: പുതുതലമുറ ഇന്റര്‍നെറ്റായ മെറ്റാവേഴ്‌സിലേയ്ക്കു കടന്ന് എസ്ബിഐ ലൈഫ് തങ്ങളുടെ ആദ്യ ലൈഫ് വേഴ്‌സ് സ്റ്റുഡിയോ അവതരിപ്പിച്ചു.യുവ ഇന്റര്‍നെറ്റ് ഉപയോക്താക്കളുമായി പുതിയ തരംഗം വഴി മെറ്റാവേഴ്‌സിലൂടെ കണക്ട് ആയിരിക്കാനും ഉപഭോക്തൃ അനുഭവങ്ങളുടെ കാര്യത്തില്‍ വിര്‍ച്വല്‍ ലോകത്തിലൂടെ വിപ്ലവം സൃഷ്ട്ടിക്കാനും ഇതു സഹായിക്കും.

ഓഗ്മെന്റ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി മറ്റ് ഡിജിറ്റല്‍ സംവിധാനങ്ങള്‍ എന്നിവയിലൂടെ മെറ്റാവേഴ്‌സ് എല്ലാ മേഖലകളേയും മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ കാര്യവും വ്യത്യസ്തമല്ലെന്ന തിരിച്ചറിവാണ് പുതിയ നീക്കകത്തിനു പിന്നില്‍. എസ്ബിഐ ലൈഫിന്റെ ലൈഫ് വേഴ്‌സ് സ്റ്റുഡിയോ കണക്ട് ചെയ്യാനായി അവതാറുകള്‍ സൃഷ്ട്ടിക്കുകയും വിഭിന്ന വിഭാഗങ്ങളുമായി സംവദിക്കുകയും ചെയ്യും. www.sbilife.co.in ല്‍ ലൈഫ്വേഴ്‌സ് ലഭ്യമാണ്.

SBI Life Bussiness News Metaverse