മുംബൈ: ബൈജൂസിന്റെ സാമ്പത്തിക പ്രതിസന്ധി തുടരുന്നു. 2021-22 വര്‍ഷത്തെ പ്രവര്‍ത്തനഫലമാണ് ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ബൈജൂസ് പുറത്തുവിട്ടത്. എബിറ്റ നഷ്ടവും വരുമാനവും മാത്രമാണ് വെളിപ്പെടുത്തിയത്. ബൈജൂസിന്റെ വരുമാനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന അകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ്, വൈറ്റ്ഹാറ്റ് ജൂനിയര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവിട്ട പ്രവര്‍ത്തനഫലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്കു ശേഷമുള്ള ലാഭം, എബിറ്റ്ഡ നഷ്ടമാണ്. ബൈജൂസിന്റെ പ്രവര്‍ത്തന നഷ്ടം 2020-21 ലെ 2,406 കോടി രൂപയില്‍ നിന്ന് 2021-22 ല്‍ 6.36 ശതമാനം താഴ്ന്ന് 2,253 കോടി രൂപയായി. 2000 കോടിക്ക് മുകളില്‍ എബിറ്റ്ഡ നഷ്ടം തുടരുന്നത് വന്‍ തിരിച്ചടിയാണ്. 2021-22 ലെ വരുമാനം 2.3 മടങ്ങ് ഉയര്‍ന്ന് 3,569 രൂപയായി.