സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ബൈജൂസിനെ രക്ഷിക്കാന്‍ അത്യാവശ്യമായി 2,500 കോടി രൂപ നല്‍കാന്‍ നിക്ഷേപകരോട് ആവശ്യപ്പെട്ട് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ബൈജു രവീന്ദ്രന്‍.
ബൈജൂസിന്റെ ബോര്‍ഡില്‍ കാര്യമായ മാറ്റം വരുത്തണമെന്ന നിക്ഷേപകരുടെ ആവശ്യത്തിനിടെയാണ് ബൈജു രവീന്ദ്രന്റെ പുതിയ നീക്കം.വിവിധ നിക്ഷേപകരില്‍ നിന്നായി ബൈജൂസ് ഇതുവരെ ഏകദേശം 48,000 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ബൈജൂസിന്റെ നടത്തിപ്പിനെ നിക്ഷേപകര്‍ കുറ്റപ്പെടുത്തിയിരുന്നു. ബോര്‍ഡില്‍ മാറ്റം വരുത്തി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും കൃത്യവുമാക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.
എന്നാല്‍ സ്ഥാപനത്തില്‍ കൂടുതല്‍ നിയന്ത്രണാവകാശം നല്‍കാമെന്നും 300 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കണമെന്നുമാണ് ബൈജു രവീന്ദ്രന്‍ തിരിച്ച് നിക്ഷേപകരോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതേ കുറിച്ച് കമ്പനിയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
പണം സമാഹരിക്കാനായാല്‍ കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും വായ്പക്കാരുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ബൈജൂസിന് സാധിക്കും.