ബിഎസ്എൻഎൽ ടവർ കമ്പനി സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം

ബിഎസ്എൻഎല്ലിനു കീഴിൽ 68,000ത്തിലേറെ മൊബൈൽ ടവറുകളാണുള്ളത്. ഇതിൽ 13,000 ടവറുകൾ സ്വകാര്യ മൊബൈൽ സേവനദാതാക്കൾക്കു വാടകയ്ക്കു നൽകിയിരിക്കുകയാണ്. ഇതിൽ 7000 ടവർ റിലയൻസ് ജിയോയാണ് ഏറ്റെടുത്തിരിക്കുന്നത്.

author-image
Aswany Bhumi
New Update
 ബിഎസ്എൻഎൽ ടവർ കമ്പനി സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം

ന്യൂഡൽഹി: ബിഎസ്എൻഎല്ലിന്റെ ഉപസ്ഥാപനമായ ബിഎസ്എൻഎൽ ടവർ കമ്പനി ലിമിറ്റഡ്(ബിടിസിഎൽ) സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം.

കമ്പനിയുടെ വികസനത്തിനു പങ്കാളിയെത്തേടാനാണു പദ്ധതിയെന്നാണ് അധികൃതർ പറയുന്നത്, എന്നാൽ ഓഹരി വിറ്റു സ്വകാര്യവൽക്കരിക്കുകയാണ് ലക്ഷ്യമെന്നു ജീവനക്കാർ ആരോപിക്കുന്നു. നീക്കത്തിനെതിരെ ബിഎസ്എൻഎൽ ജീവനക്കാരുടെ യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്.

ബിടിസിഎൽ പൂർണതോതിൽ പ്രവർത്തനമാരംഭിക്കാൻ സ്വകാര്യക്കമ്പനികളെ പങ്കാളിയാക്കാനാണു നീക്കം.

എന്നാൽ ടവറുകളും ഒപ്ടിക്കൽ ഫൈബർ വസ്തുക്കളും സ്വകാര്യവൽക്കരിച്ച് 40,000 കോടി സ്വന്തമാക്കാനാണു കേന്ദ്രത്തിന്റെ നീക്കമെന്നു ബിഎസ്എൻഎൽ ജീവനക്കാരുടെ യൂണിയൻ(ബിഎസ്എൻഎൽഇയു) ആരോപിക്കുന്നു.

ബിഎസ്എൻഎല്ലിനു കീഴിൽ 68,000ത്തിലേറെ മൊബൈൽ ടവറുകളാണുള്ളത്. ഇതിൽ 13,000 ടവറുകൾ സ്വകാര്യ മൊബൈൽ സേവനദാതാക്കൾക്കു വാടകയ്ക്കു നൽകിയിരിക്കുകയാണ്. ഇതിൽ 7000 ടവർ റിലയൻസ് ജിയോയാണ് ഏറ്റെടുത്തിരിക്കുന്നത്.

bsnl