കല്‍പ്പറ്റ: വയനാട്ടിലെ പുത്തുമലയില്‍ ഉരുള്‍പ്പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെയ്ക്കുന്നതിനായി കല്‍പ്പറ്റ ടൗണില്‍ 12 കോടി രൂപ വിലമതിക്കുന്ന 2 ഏക്കര്‍ ഭൂമി ഡോ. ബോബി ചെമ്മണൂര്‍ സൗജന്യമായി വിട്ടുനല്‍കാന്‍ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സി.കെ ശശീന്ദ്രന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എന്നിവരുമായി ഡോ.ബോബി ചെമ്മണൂര്‍ നടത്തിയ ചര്‍ച്ചയിലാണ് ഭൂമി നല്‍കാന്‍ തീരുമാനമായത്. കല്‍പ്പറ്റയില്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള അഗതിമന്ദിരത്തിന്റെ 10 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് 2 ഏക്കര്‍ ദുരിത ബാധിതര്‍ക്കായ് നല്‍കുന്നത്.