New Update
158 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ 50 ആം ഷോറൂം അഞ്ചലിൽ പ്രവർത്തനമാരംഭിച്ചു.
ബുധനാഴ്ച നടന്ന ചടങ്ങിൽ 812 കി.മീ. റൺ യുനീക് വേൾഡ് റെക്കോർഡ് ജേതാവും ഗിന്നസ് റെക്കോർഡ് ഫോർ വേൾഡ് പീസ് ജേതാവുമായ ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജു, മുൻ എം എൽ എ പി. എസ് സുപാൽ ഉൾപ്പെടെയുള്ള രാഷ്‌ടീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പി.ആർ.ഒ വി കെ ശ്രീരാമൻ, ജനറൽ മാനേജർ, (മാർക്കറ്റിങ്) അനിൽ സി പി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വെച്ച് അഞ്ചലിലെ നിർധനരായ രോഗികൾക്ക് ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ധനസഹായം ഡോ. ബോബി ചെമ്മണൂർ വിതരണം ചെയ്തു.
സ്വർണാഭരണങ്ങളുടെ ആദ്യവില്പന ശശിധരൻ പിള്ള, മഞ്ജുള എന്നിവരും ഡയമണ്ടിന്റെ ആദ്യവില്പന ഷാജുദ്ധീൻ, സബീന എന്നിവരും ഏറ്റുവാങ്ങി.
പുനലൂർ റോഡിൽ റോയൽ ജംഗ്ക്ഷനിൽ പ്രവർത്തിക്കുന്ന ഷോറൂമിൽ ഉദ്ഘാടനത്തിന്റെ ഭാഗമായി ഏപ്രിൽ 30 വരെ നിരവധി ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
BIS ഹാൾമാർക്ക്ഡ് 916 സ്വർണാഭരണങ്ങൾ ഹോൾസെയിൽ വിലയിലും ഡയമണ്ട് ആഭരണങ്ങൾ വിലയിൽ 50 % വരെ കിഴിവിലും ലഭിക്കും. കൂടാതെ വിവാഹപാർട്ടികൾക്ക് പ്രത്യേക ആനൂകൂല്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മാർച്ച് 10 മുതൽ ഏപ്രിൽ 30 വരെ പർച്ചേയ്‌സ് ചെയ്യുമ്പോൾ നറുക്കെടുപ്പിലൂടെ സ്വർണസമ്മാനങ്ങളും 25 ഭാഗ്യശാലികൾക്ക് ബോബി ഓക്‌സിജൻ റിസോർട്ടിൽ സൗജന്യമായി താമസിക്കാനുള്ള അവസരവും ലഭിക്കും.
ആകർഷകങ്ങളായ ഓഫറുകൾക്കും സമ്മാനങ്ങൾക്കുമൊപ്പം തന്നെ സുരക്ഷിതമായി പർച്ചേസ് ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന രീതിയിലാണ് ഷോറൂമിന്റെ പ്രവർത്തനം.