തിരുവനന്തപുരം: മാറിയ ലോകത്തിന്റെ അടയാളമായി ഭീമ ജൂവലറിയുടെ പരസ്യ ചിത്രം. ഒരു ട്രാന്‍സ്ജന്‍ഡറിന്റെ ജീവിതം വരച്ചിടുന്ന പരസ്യ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ഈ 'വേറിട്ട പരസ്യ'ത്തിന് കിട്ടുന്നത്. മാറ്റങ്ങളുടെ മേഖലയായ പരസ്യവിപണിയില്‍ പരസ്യ ചിത്രം ചര്‍ച്ചയായി കഴിഞ്ഞു.
വിപ്ലവകരം എന്ന് വിശേഷിപ്പിക്കാവുന്ന ഈ പരസ്യ ചിത്രത്തിന്റെ ആശയത്തിന് പിന്നില്‍ ഭീമാ ജൂവലറി ചെയര്മാന് ഡോ. ബി ഗോവിന്ദന്റെ ചെറുമകളും ഭീമയുടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് മേധാവിയുമായ നവ്യാ സുഹാസ് ആണ്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഡല്‍ഹി സ്വദേശിയായ ട്രാന്സ്ജന്ഡര് മീര സിംഘാനിയ ആണ്.
സ്നേഹം പോലെ പരിശുദ്ധം എന്ന ടാഗ് ലൈനിലാണ് പരസ്യ ചിത്രം അവതരിപ്പിക്കുന്നത്. ചിത്രം ഒരുക്കിയത് ഡല്‍ഹിയിലെ ആനിമല്‍ എന്ന ഏജന്‍സിയാണ്. ഭാരത് സിക്കയാണ് സംവിധായകന്.