ദേശീയ ബാങ്കിങ് പദ്ധതിയുമായി ഏകീകരണം : പ്രാഥമികതല ആലോചനയുമായി ബാങ്ക് ഓഫ് ബറോഡ

എറണാകുളം/കോഴിക്കോട് : ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം, കോഴിക്കോട് റീജിയണിലെ എല്ലാ ശാഖാ മേധാവികളെയും ഉൾപ്പെടുത്തി ബാങ്കിങ് മേഖലയിലെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനെ പറ്റിയുള്ള അവലോകനം നടന്നു.

author-image
Chithra
New Update
ദേശീയ ബാങ്കിങ് പദ്ധതിയുമായി ഏകീകരണം : പ്രാഥമികതല ആലോചനയുമായി ബാങ്ക് ഓഫ് ബറോഡ

എറണാകുളം/കോഴിക്കോട് : ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം, കോഴിക്കോട് റീജിയണിലെ എല്ലാ ശാഖാ മേധാവികളെയും ഉൾപ്പെടുത്തി ബാങ്കിങ് മേഖലയിലെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനെ പറ്റിയുള്ള അവലോകനം നടന്നു. ഓഗസ്റ്റ് 17, 18 തീയതികളിലായിരുന്നു യോഗം നടന്നത്.

ബാങ്ക് ഓഫ് ബറോഡ നടത്തി വരുന്ന ബാങ്കിങ് ഇടപാടുകളെയും, നൽകി വരുന്ന വായ്പകളെ പറ്റിയും അവലോകനം നടത്തി. പൊതുമേഖലാ ബാങ്കുകളെ പരിഷ്കരിക്കുന്നതിനായി ബാങ്ക് നേരിടുന്ന വിവിധ വിഷങ്ങളെ പറ്റിയുള്ള വിദഗ്ധരുടെ അഭിപ്രായവും യോഗം വിശകലനം ചെയ്തു.

രാജ്യപുരോഗതിക്ക് ഊന്നൽ നൽകുന്ന രീതിയിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കൽ, സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടിയുള്ള വായ്പാസൗകര്യം, മുദ്രാ ലോണുകൾ, കയറ്റുമതി വായ്പ, എംഎസ്എംഇ വിഭാഗം ലോണുകൾ, സ്ത്രീ ശാക്തീകരണം, കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം, സ്വച്ഛ് ഭാരത്, ഡിജിറ്റൽ ഇക്കോണമി തുടങ്ങിയ ഒരുപാട് കാര്യങ്ങളിൽ ബാങ്ക് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ബാങ്ക്, അവലോകന യോഗത്തിൽ ചർച്ച ചെയ്തു.

പൊതുമേഖലാ ബാങ്കുകളെ പൊതുവായും ബാങ്ക് ഓഫ് ബറോഡയെ പ്രത്യേകിച്ചും മെച്ചപ്പെടുത്താനുള്ള നൂതന മാർഗങ്ങൾ യോഗം വിലയിരുത്തുകയും ആശയങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു. പ്രാഥമികതലത്തിൽ വന്ന ഈ നിർദേശങ്ങളും ആശയങ്ങളും സംസ്ഥാനതല ബാങ്കേഴ്സ് സമിതി ചർച്ച ചെയ്യുമെന്നും യോഗം അഭിപ്രായപ്പെട്ടു.

അവലോകന യോഗം നടത്തിയതിലൂടെ ദേശീയ സാമ്പത്തിക വളർച്ചയിൽ പങ്കാളികളാകാൻ ബാങ്കുകളെ സജ്ജമാക്കാനും ബാങ്ക് പ്രവർത്തനങ്ങളെ മികച്ച രീതിയിലാക്കാനുള്ള വഴി തെളിയിക്കുമെന്നും ബാങ്ക് ഓഫ് ബറോഡ സോണൽ ഹെഡ് കെ.വെങ്കിടേഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 

bank of baroda meeting