മുംബൈ: ആക്‌സിസ് ബാങ്കിന്റെ ലാഭം ജൂലായ്-സെപ്റ്റംബര്‍ കാലയളവില്‍ 10 ശതമാനം വര്‍ദ്ധിച്ച് 5,863 കോടി രൂപയായി. ഈ കാലയളവില്‍ പലിശ വരുമാനത്തില്‍ 19 ശതമാനം വര്‍ദ്ധനവുണ്ടായി 12,314 കോടിയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10.360 കോടിയായിരുന്നു.
ഫീസ് വരുമാനം 31 ശതമാനമാണ് ഉയര്‍ന്നത്. റീട്ടെയില്‍ ഫീസ് 38 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. മൊത്തം നിക്ഷേപത്തില്‍ 18 ശതമാനം വര്‍ദ്ധനവുണ്ടായി. സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപം 16 ശതമാനവും കൂടിയപ്പോള്‍ കറന്റ് അക്കൗണ്ട് നിക്ഷേപം ഉയര്‍ന്നത് 7 ശതമാനമാണ്.