പ്രധാന മന്ത്രിയുടെ ആവാസ് യോജന പദ്ധതി ; ഭവന വായ്പ്പയെടുത്തവർക്ക് തിരിച്ചടവിൽ ഇളവ്

പ്രധാന മന്ത്രിയുടെ ആവാസ് യോജന പദ്ധതി നഗര മേഖലകളിലെ ഇടത്തരക്കാര്‍ക്ക് ആശ്വാസമായി . ഒമ്പത് മുതല്‍ 12 ലക്ഷം വരെ വായ്പയെടുത്തവര്‍ക്ക് മാസ തിരിച്ചടവില്‍ മൂന്നു മുതല്‍ നാലു ശതമാനം വരെ കുറവ്.

author-image
Greeshma G Nair
New Update
പ്രധാന മന്ത്രിയുടെ ആവാസ് യോജന പദ്ധതി ; ഭവന വായ്പ്പയെടുത്തവർക്ക് തിരിച്ചടവിൽ ഇളവ്

ന്യൂഡൽഹി : പ്രധാന മന്ത്രിയുടെ ആവാസ് യോജന പദ്ധതി നഗര മേഖലകളിലെ ഇടത്തരക്കാര്‍ക്ക് ആശ്വാസമായി . ഒമ്പത് മുതല്‍ 12 ലക്ഷം വരെ വായ്പയെടുത്തവര്‍ക്ക് മാസ തിരിച്ചടവില്‍ മൂന്നു മുതല്‍ നാലു ശതമാനം വരെ കുറവ്.

കേന്ദ്ര നഗര വികസന മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയില്‍ 70 ധനകാര്യ സ്ഥാപനങ്ങള്‍ സഹകരിക്കുന്നു. 45 ഭവന വായ്പാ സ്ഥാപനങ്ങള്‍, പൊതു-സ്വകാര്യ മേഖലയിലെ 15 ബാങ്കുകള്‍, ഗ്രാമീണ, സഹകരണ ബാങ്കുകള്‍ എന്നിവ ദേശീയ ഭവന വായ്പാ ബാങ്കുമായി കരാറിലെത്തി.

12 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ ഒമ്പത് ലക്ഷം രൂപ വായ്പയെടുത്താല്‍ തിരിച്ചടവ് നാലു ശതമാനം കുറയും. 18 ലക്ഷം വാര്‍ഷിക വരുമാനമെങ്കില്‍ 12 ലക്ഷം വായ്പയെടുത്താല്‍ മൂന്നു ശതമാനം കിഴിവ്.

വിധവകള്‍, അവിവാഹിതരായ സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗം, പിന്നോക്ക വിഭാഗം, ദിവ്യാംഗര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. 

home loan