കൊച്ചി: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഏഷ്യന്‍ പെയിന്റ്‌സിന്റെ ലാഭം 53.3 ശതമാനം വര്‍ദ്ധിച്ച് 1232 കോടിയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 803.8 കോടിയായിരുന്നു. പ്രവര്‍ത്തന വരുമാനം 0.2 ശതമാനം വര്‍ദ്ധിച്ച് 8,478.6 കോടിയായി. ഓരോ ഓഹരിക്കും 5.15 രൂപ ഇടക്കാല വിഹിതവും പ്രഖ്യാപിച്ചു.