അശോക് ലൈലാന്‍ഡിന് മൂന്നു മടങ്ങ് ലാഭ വര്‍ധന

സെപ്റ്റംബര്‍ പാദത്തില്‍ അശോക് ലൈലാന്‍ഡിന്റെ അറ്റ ലാഭം മൂന്നു മടങ്ങ് വര്‍ധിച്ച് 561 കോടിയായി.

author-image
Web Desk
New Update
അശോക് ലൈലാന്‍ഡിന് മൂന്നു മടങ്ങ് ലാഭ വര്‍ധന

മുംബൈ: സെപ്റ്റംബര്‍ പാദത്തില്‍ അശോക് ലൈലാന്‍ഡിന്റെ അറ്റ ലാഭം മൂന്നു മടങ്ങ് വര്‍ധിച്ച് 561 കോടിയായി. പ്രവൃത്തികളില്‍ നിന്നുള്ള വരുമാനം 8,266 കോടിയില്‍ നിന്ന് 9,638 കോടി രൂപയായി. സാമഗ്രികളുടെ ചെലവ് 5,832 കോടിയില്‍ നിന്ന് 6,992 കോടിയായി ഉയര്‍ന്നു. ഈ പാദത്തിലെ ഫലത്തില്‍ നിര്‍ണയിക്കാനാവാത്ത ആസ്തികള്‍ എഴുതിത്തള്ളല്‍ ഉള്‍പ്പെടെ 23 കോടിയുടെ നഷ്ടവും രേഖപ്പെടുത്തിയിട്ടുണ്ട്.

Business News Latest News ashok leyland